പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ഈ വർഷത്തെ എൽ.എസ്.എസ് , യു.എസ്.എസ് , ഇൻസ്പെയർ , സംസ്കൃത  സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ യും ചേർന്ന് ആദരിച്ചു. സ്കൂൾ മാനേജർ റവ. ഫാ.തോമസ് പൊരിയത്ത് അധ്യക്ഷത വഹിച്ച യോഗം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ് , പി.ടി.എ പ്രസിഡണ്ട് സിജോ മാളോല , എം.പി.ടി എ പ്രസിഡന്റ് സുബിഷ, ഷെറിൻ ബേബി , ലിയ ക്രിസ്റ്റി , സി. ബീന കുര്യാക്കോസ് , അയോണ സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.

Post a Comment