കോഴിക്കോട്: മുക്കത്തെ കാര്‍ അഭ്യാസ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ പി ആര്‍ സുമേഷ് പറഞ്ഞു.
കളംതോട് എംഇഎസ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പത്ത് കേസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ ഇന്ന് സമാനമായ മറ്റൊരു സംഭവത്തിലും മോട്ടോര്‍ വാഹന വകുപ്പും പൊലീസും കേസെടുത്തിരുന്നു.
അതിനിടെ ഇന്ന് മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

Post a Comment