ലഖ്നൗ(യു.പി):എന്നെ വെടിവെക്കുതെ....,കഴുത്തില്‍ പ്ലക്കാര്‍ഡ് തൂക്കി സ്റ്റേഷനകത്തേക്ക് കയറിവന്ന ആളെ കണ്ട് പോലീസുകാർ അന്ധാളിച്ചു.തങ്ങൾ തിരഞ്ഞു നടക്കുന്ന ആൾ തങ്ങളുടെ കൺ മുന്നിൽ.ഏറെ നാളായി ഒളിവില്‍ കഴിയുന്ന നിരവധി കേസുകളില്‍ പൊലീസ് തിരയുന്ന പ്രതി കഴുത്തില്‍ ഒരു പ്ലക്കാര്‍ഡ് തൂക്കി സ്റ്റേഷനകത്തേക്ക് കയറി വന്നു. പ്രതിയുടെ അഭ്യര്‍ഥന കണ്ട് പൊലീസ് ഉദ്യോഗസ്ഥർ എന്താണ് സംഭവിച്ചതെന്ന് തെല്ല് അമ്പരന്നു.
'ഞാന്‍ കീഴടങ്ങുകയാണ്, ദയവായി എന്നെ വെടിവെക്കരുത്' -എന്നായിരുന്നു പ്രതിയുടെ അഭ്യര്‍ഥന. നാളുകളായി തങ്ങള്‍ തിരയുന്ന പ്രതി ഇങ്ങനെ വന്ന് കീഴടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഹിമാന്‍ഷുവാണ് കീഴടങ്ങിയത്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് നാടകീയത നിറഞ്ഞ കീഴടങ്ങല്‍.
കുറ്റവാളികളെ പിടികൂടുന്നതിനായി അറസ്റ്റ് കാംപയിൻ തുടരുകയാണെന്നും ഇതില്‍ ഭയന്ന് മിക്ക പ്രതികളും സ്റ്റേഷനിലെത്തി കീഴടങ്ങുകയാണെന്നും പൊലീസ് സൂപ്രണ്ട് ഇതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിച്ചത്.

Post a Comment