സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം; 5 വയസിൽ തന്നെ തുടരും; സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും..!
സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അടുത്ത അധ്യയന വർഷവും അഞ്ചു വയസ്സിൽ തന്നെ തുടരും. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണ്. എന്നാൽ സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. പുതിയ അധ്യയന വർഷവും അഞ്ച് വയസ്സിൽ തുടർന്നശേഷം വ്യക്തത വരുത്തി തുടർനടപടി സ്വീകരിക്കും.*
*സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അഞ്ച് വയസ്സ് പൂർത്തിയാകുന്ന കുട്ടികൾക്ക് പ്രവേശനം നൽകുന്ന രീതി തുടരും. സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രവേശന പ്രായം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ട്. ഇത് തീർപ്പാകുന്ന മുറക്ക് ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസ്സാക്കാനുള്ള തീരുമാനം കേന്ദ്രസമിതിയുടേതാണെന്നും സംസ്ഥാന സർക്കാറിന് ഇതിൽ നിർദേശം നൽകാനാകില്ലെന്നും ഡയറക്ടർ.*

Post a Comment