പുല്ലൂരാംപാറ :ചങ്ങായിസ് പള്ളിപ്പടി സംഘടിപ്പിച്ച ഒന്നാമത് മനോജ് മാത്യു മെമ്മോറിയൽ പ്രദേശിക ഏകദിന വോളിബോൾ ടൂർണ്ണമെൻ്റിൽ യഥാക്രമം മൈലമ്പ്ര ബ്രദേഴ്സ് ഓമശ്ശേരി ഒന്നാം സമ്മാനവും ടൗൺ ടീം വെറ്റിലപ്പാറ രണ്ടാം സമ്മാനവും കരസ്ഥമാക്കി..
ശനിയാഴ്ച വൈകുന്നേരം 6 മണിക്കാരംഭിച്ച മത്സരങ്ങൾ ഞായർ പുലർച്ചേ 4 മണിയോടുകൂടിയാണ് അവസാനിച്ചത്..
12 ടീമുകൾ മാറ്റുരച്ച മത്സരത്തിന് വൻ ജനപങ്കാളിത്തമായിരുന്നു..
മത്സരത്തിനിടയിൽ പള്ളിപ്പടിയിലെ ആദ്യകാല വോളിബോൾ താരങ്ങളെയും പരിശീലകരെയും ആദരിച്ചു..
സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പർ പിടി അഗസ്റ്റിൻ സമ്മാനദാനം നടത്തി..
പുല്ലുരാംപാറ അസി.വികാരി ഫാ. ജിതിൻ നരിവേലിൽ,അമൽ തോമസ്, സിജോയ് മാളോലയിൽ, എന്നിവർ പ്രസംഗിച്ചു..
സിജോയ് മാളോലയിൽ, അമൽ തോമസ്, വിശാൽ എം.എസ്, നിബിൻ പുളിക്കൽ, ലിബിൻ ടോം, സുജിത് കെ.ആർ, ജുവാൻസ് ജോർജ്ജ്, അർജുൻ തങ്കച്ചൻ, അജയ് മനോജ്, സുധിൻ ജോസ്, ബിബിൻ കെ.എം, ലിജോ കുന്നേൽ എന്നിവർ നേതൃത്വം നൽകി.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

Post a Comment