ആറ് വയസുമാത്രമുള്ള പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് ആറുമാസം തടവും10000 രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി.
2018 നവംബര്‍ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് ഇടവഴിയിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന ആറ് വയസുകാരിയെ സുരേഷ് കൈകാട്ടി വിളിക്കുകയായിരുന്നു. പെണ്‍കുട്ടി അടുത്ത് ചെല്ലാനൊരുങ്ങവേ പ്രതി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ചവറ സബ് ഇന്‍സ്‌പെക്ടറായിരുന്ന ബി. ഷെഫീക്കാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ശിവപ്രസാദ് ഹാജരായി.

Post a Comment