ഔദ്യോഗിക യാത്രകള്‍ക്ക് മുന്നേയാണ് ഹെലികോപ്റ്റര്‍ പൂജക്കെത്തിച്ചത്. എച് 145 എയര്‍ബസ് ഹെലികോപ്റ്ററാണ് പൂജിക്കാനായി ഗുരുവായൂരിലേക്കെത്തിച്ചത്.
കാറും, ബൈക്കും, ട്രക്കും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഗുരുവായൂരില്‍ വാഹന പൂജയ്ക്ക് കൊണ്ടുവരാറുള്ളത്.ഇന്നലെ പക്ഷെ അതെല്ലാം കടന്ന് ഹെലികോപ്റ്ററാണ് പൂജിക്കാന്‍ ഗുരുവായൂരിലെത്തിച്ചത്.പ്രമുഖ വ്യവസായി രവി പിള്ളയുടെ എച് 145 എയര്‍ബസ് ഹെലികോപ്റ്ററാണ് പൂജിക്കാനെത്തിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഗ്രൗണ്ടിലായിരുന്നു പൂജ.
വൈകീട്ട് 3 മണിയോടെ ഗുരുവായൂരപ്പന്റെ ഭക്തരായ രവി പിള്ളയും, കുടുംബവും വാഹന പൂജക്കെത്തിച്ചു. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി പഴയം സുമേഷ് നമ്ബൂതിരി ശ്രീകൃഷ്ണ ഗ്രൗണ്ടില്‍ വച്ച് പൂജ നടത്തി. ഇന്ന് രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് രവി പിള്ളയും കുടുംബവും ഹെലികോപ്റ്ററില്‍ തിരികെ പോയത്. നൂറുകോടിയോളം മുടക്കി ഇന്ത്യയില്‍ ആദ്യമായാണ് എച്ച് 145 ഡി 3 ഹെലികോപ്റ്റര്‍ രവി പിള്ള വാങ്ങിയത്.

Post a Comment