ശബ്ദരേഖ തന്റെ കൈയിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എങ്ങനെ കൃത്യം ചെയ്യണം. തെളിവ് നശിപ്പിക്കാന്‍ അത് ഏറെ പ്രയോജനം ചെയ്യുമെന്നെല്ലാം ശബ്ദരേഖയില്‍ പറയുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കോടതിയുടെ മുന്‍പിലിരിക്കുന്ന കേസായതുകൊണ്ടാണ് ഓഡിയോ പുറത്തുവിടാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാപവാക്കാണെന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞൊഴിഞ്ഞിരുന്നത്. അതല്ലെന്ന് വ്യക്തമാക്കുന്ന നിര്‍ണായകമായ തെളിവാണ് ഓഡിയോ ക്ലിപ്പ്. കോടതി തടഞ്ഞാല്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
'അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചര്‍ച്ച. കൂട്ടത്തില്‍ ദിലീപിന് ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരില്‍ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പില്‍ കണ്ടപ്പോള്‍ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതില്‍ പറയുന്നുണ്ട്. അതും ഒരു ഭീഷണിയാണ്.'-ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, ബാലചന്ദ്രന്‍ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഢിപ്പിച്ചു എന്നാണ് സ്ത്രീ കൊച്ചിയില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്.


Post a Comment