നമ്മുടെ ഐഡി പ്രൂഫില്‍ എത്ര മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നു അറിയണോ ? നമ്മളല്ലാതെ മറ്റാരെങ്കിലും നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്ക് സ്വയം കണ്ടെത്താന്‍ സാധിക്കും .

ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക. അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക .

എന്നിട്ട് താഴെ ഉള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക അതിനുശേഷം otp മൊബൈല്‍ നമ്ബറില്‍ വന്നു കഴിയുമ്ബോള്‍ OTP എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക . അപ്പോള്‍ നിങ്ങള്ക്ക് പുതിയ ഒരു പേജ് ഓപ്പണ്‍ ആകും . അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച്‌ എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും .

എല്ലാ നമ്ബറുകളും വ്യക്തമായി പരിശോധിക്കുക .ഇനി ഏതെങ്കിലും മൊബൈല്‍ നമ്ബര്‍ നിങ്ങള്ക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളത് എങ്കില്‍ ആ നമ്ബറിന്റെ നേരെ ഉള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു സെലക്‌ട് ചെയുക എന്നിട്ട് “this is not my number ” എന്നുള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു അതിന് താഴെ ഉള്ള റിപ്പോര്‍ട്ട് പ്രസ് ചെയ്താല്‍ ആ നമ്ബര്‍ പിന്നീട് നിങ്ങളുടെ ഐഡി പ്രൂഫില്‍ നിന്നും റിമൂവ് ആകുകയും പിന്നീട് കട്ട് ആകുകയും ചെയ്യും .

അതുപോലെ തന്നെ മറ്റൊരു ഓപ്ഷന്‍ ഒരു നമ്ബര്‍ നിങ്ങളുടേതാണ് എങ്കിലും അത് ഉപയോഗിക്കുന്നില്ലയെങ്കില്‍ രണ്ടാമത്തെ ബോക്സിലുള്ള “this is my number not required ” എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക പിന്നീട് ആ നമ്ബര്‍ നിങ്ങളുടെ ഐഡി യില്‍ നിന്ന് റിമൂവ് ആകും .

ഈ ഓപ്ഷന്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ഐഡി പ്രൂഫില്‍ 9 ഓളം നമ്ബര്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സാധിക്കും .ഇത് ഡിപ്പാര്‍ട്മെന്റ് ഓഫ് ടെലികോമിന്റെ കീഴില്‍ വരുന്ന നമുക്ക് വിശ്വസിക്കാവുന്ന ഒരു ഓപ്ഷന്‍ ആണ് .

മറ്റൊരു കാര്യം ഈ വെബ് സെര്‍വറില്‍ ഡാറ്റാ ലോഡിങ് നടക്കുന്നതിനാല്‍ ചിലപ്പോള്‍ അടുത്തിടക്ക് എടുത്ത നമ്ബറുകള്‍ കാണിക്കണം എന്നില്ല .പക്ഷെ പിന്നീട അവര്‍ അപ്‌ലോഡ് ചെയുന്ന മുറക്ക് അത് ലഭ്യമാകുന്നതായിരിക്കും 

Post a Comment