ദില്ലി: ട്രെയിന്‍ യാത്ര (Train Travel) എളുപ്പമാക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയിവെ (Indian Railway).

രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ യാത്രക്കാ‍ര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും (Loud Music) ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങള്‍ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം.

യാത്രികരെ രാത്രി വൈകിയും കൂട്ടമായി സംസാരിച്ചിരിക്കാന്‍ അനുവദിക്കില്ല. 10 മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യും. മാത്രമല്ല‌, രാത്രി 10 മുതല്‍ രാവിലെ ആറ് മണിവരെ കംപാ‍ര്‍ട്ട്മെന്റിലെ പ്ല​ഗ് പോയിന്റുകളും പ്രവ‍ര്‍ത്തിക്കില്ല. നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ റെയില്‍വേ നിയമ വ്യവസ്ഥകള്‍ അനുസരിച്ച്‌ കര്‍ശനമായി നേരിടും.

ഏതെങ്കിലും യാത്രികര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ ട്രെയിനിലെ ജീവനക്കാര്‍ക്കായിരിക്കും ഉത്തരവാദിത്വം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ ആ‍ര്‍പിഎഫ്, ടിക്കറ്റ് ചെക്കേഴ്സ്, കോച്ച്‌ അറ്റന്റന്‍സ്, കാറ്ററിം​ഗ് അടക്കമുള്ള ട്രെയിലെ ജീവനക്കാര്‍ ശ്രദ്ധിക്കണം. യാത്രക്കാര്‍ ഇയ‍ര്‍ ഫോണില്ലാതെ പാട്ട് കേള്‍ക്കുന്നതും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും ഒഴിവാക്കാന്‍ റെയില്‍വെ ജീവനക്കാര്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കുമെന്നും ഇത് സംബന്ധിച്ച്‌ പുറത്തുവന്ന റിപ്പോ‍ര്‍ട്ടില്‍ പറയുന്നു.

Post a Comment