കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായിട്ടുള്ള
സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന
കോര്‍പ്പറേഷന്‍  വായ്പകള്‍
നല്‍കുന്നു.  നിലവിലെ സംരംഭങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു മാണ്  വായ്പ അനുവദിക്കുന്നത്.   വായ്പാ തുക പരമാവധി 2 ലക്ഷം രൂപ.   പലിശ നിരക്ക് 6%.  തിരിച്ചടവ് കാലാവധി 60 മാസം.  ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്.  അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം
രൂപ കവിയാന്‍ പാടില്ല.
പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ www.keralapottery.org എന്ന  വെബ്‌സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായ്പാ അപേക്ഷ ഡൗണ്‍ലോഡ്
ചെയ്ത് രേഖകള്‍ സഹിതം ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണിക്കകം മാനേജിംഗ്
ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന
കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ.,
തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ
സമര്‍പ്പിക്കണം.  കൂടുതല്‍ അറിയുന്നതിന് 0471 2727010,
9497690651, 9946069136  നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment