ഇപ്പോള്‍ ഈ ഫോണുകളുടെ ഡിസൈന്‍ കൂടാതെ ഫീച്ചറുകള്‍ ഒക്കെ തന്നെ ഓണ്‍ലൈനില്‍ ലീക്ക് ആയിരിക്കുന്നു .Tracfone ല്‍ ആണ് നോക്കിയയുടെ പുതിയ ഫോണുകളുടെ വിവരങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് .അതുപ്പോലെ തന്നെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .അത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ ഫോണുകള്‍ക്ക് 5 മെഗാപിക്സല്‍ ക്യാമറകള്‍ ലഭിക്കും എന്നാണ് .
അതുപോലെ തന്നെ ബാറ്ററിയുടെ വിവരങ്ങളും ഇതില്‍ കൊടുത്തിരിക്കുന്നു .1,450mAh ന്റെ ബാറ്ററി ലൈഫില്‍ തന്നെ ഈ നോക്കിയ ഫ്ലിപ്പ് ഫോണുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .കൂടാതെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് വരുകയാണെങ്കില്‍ ഈ ഫോണുകളില്‍ KaiOS ലഭിക്കും എന്നാണ് ഇപ്പോള്‍ സൂചിപ്പിച്ചിരിക്കുന്നത് .
അതുപോലെ തന്നെ ഈ ഫോണുകളില്‍ 4G, Wi-Fi, Bluetooth, GPS അടക്കമുള്ള സര്‍വീസുകളും ലഭിക്കും .32 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ പുറത്തിറങ്ങും എന്നാണ് സൂചനകള്‍ .കൂടാതെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്

Post a Comment