ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ് ആപ് (WhatsApp)സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. തന്നെ ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
മുംബൈയിലാണ് സംഭവം. മുപ്പതുകാരനായ ഭർത്താവിനെതിരെയാണ് കേസ്. ഭർത്താവിന്റേയും വീട്ടുകാരുടേയും നിരന്ത പീഡനം മൂലം ഇരുപത്തിയെട്ടുകാരിയായ യുവതി രണ്ട് കുഞ്ഞുങ്ങളുമായി കഴിഞ്ഞ വർഷം അവസാനം സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. തന്റെ പേരിലുള്ള വീട് നൽകാൻ ഭർത്താവും വീട്ടുകാരും നിർബന്ധിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

Post a Comment