ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞു പഠിപ്പിച്ച രീതിയാണിത്. പൊതുജനാഭിപ്രായം തനിക്കെതിരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയകേസ് . അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ സിഐ അനുഭവിക്കുമെന്നാണ് പറഞ്ഞത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാവുമെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. ട്രക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ബൈജു പൌലോസിൻറെ പുതിയ മൊഴി. ഇത് കൂട്ടിച്ചേർത്തതാണ്. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് വോയ്സ് ക്ലിപ്പിൽ ഉള്ളതെന്ന് ദിലീപ് പറഞ്ഞു.ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞു പഠിപ്പിച്ച രീതിയാണിത്. പൊതുജനാഭിപ്രായം തനിക്കെതിരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയകേസ് . അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ സിഐ അനുഭവിക്കുമെന്നാണ് പറഞ്ഞത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാവുമെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. ട്രക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ബൈജു പൌലോസിൻറെ പുതിയ മൊഴി. ഇത് കൂട്ടിച്ചേർത്തതാണ്. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് വോയ്സ് ക്ലിപ്പിൽ ഉള്ളതെന്ന് ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കോടതി വിമർശനം ഉന്നയിച്ചു. 2017ലാണ് ഗൂഡാലോചന നടത്തിയതായി പറയുന്നത്. അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പമായിരുന്നു. ഇയാളുടെ സിനിമയിൽ നിന്ന് പിൻമാറിയ ശേഷമല്ലേ ആരോപണം വന്നതെന്നു കോടതി ചോദിച്ചു.
എന്നാൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ചില തെളിവുകൾ കോടതിക്ക് കൈമാറാം. നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാണ് ദിലീപിന്റെ ശ്രമം. ഒരാൾ സാക്ഷിമൊഴി നൽകാൻ വരുമ്പോൾ പ്രതിഭാഗത്തിന്റെ ആളുകൾ പല വഴിക്ക് അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. എന്തും പറയാൻ തയാറായ സാക്ഷിയാണ് ബാലചന്ദ്രകുമാർ. എവിടെയും എന്തും പറയാൻ ഇയാൾ തയാറാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
വാക്കാല്‍ പറഞ്ഞത് മാത്രമല്ല തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. വീഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ട്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ല. ഉപോല്‍ബലകമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ എത്രത്തോളമാണെന്ന് പറയാനാകുമോയെന്ന് കോടതി ആരാഞ്ഞു. ദിലീപിന് അറിയാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ദിലീപിനോട് ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ല എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞു പഠിപ്പിച്ച രീതിയാണിത്. പൊതുജനാഭിപ്രായം തനിക്കെതിരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയകേസ് . അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ സിഐ അനുഭവിക്കുമെന്നാണ് പറഞ്ഞത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാവുമെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. ട്രക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ബൈജു പൌലോസിൻറെ പുതിയ മൊഴി. ഇത് കൂട്ടിച്ചേർത്തതാണ്. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് വോയ്സ് ക്ലിപ്പിൽ ഉള്ളതെന്ന് ദിലീപ് പറഞ്ഞു.

Post a Comment